കോണ്‍ഗ്രസ്സിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച സംഭവം: ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയാണ് തള്ളി

Breaking National

ന്യൂഡല്‍ഹി : പാര്‍ട്ടിയുടെ ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജി തള്ളി. ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയാണ് തള്ളിയത്.നാല് ബേങ്കുകളിലായുള്ള പാര്‍ട്ടിയുടെ 11 അക്കൗണ്ടുകളാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. ഒരു മാസം മുമ്ബായിരുന്നു നടപടി.

പാര്‍ട്ടിക്ക് സംഭാവനയായി ലഭിച്ച 199 കോടി രൂപയില്‍ 14 ലക്ഷം അനധികൃതമാണെന്ന് വ്യക്തമാക്കിയ ആദായ നികുതി വകുപ്പ് 210 കോടി രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇത്രയും പണം എം പിമാര്‍ നല്‍കിയ സംഭാവനയാണെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം തള്ളിക്കൊണ്ടായിരുന്നു ആദായ നികുതി വകുപ്പിന്റെ നടപടി. തുടര്‍ന്ന് 15 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *