കോട്ടയം: പുതുപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് വിജയാഹ്ലാദത്തിനിടെ സംഘര്‍ഷം. യുഡിഎഫ് നടത്തിയ മാര്‍ച്ചിനിടെ മണര്‍കാട് വെച്ചാണ് സംഘര്‍ഷമുണ്ടായത്. ചാണ്ടി ഉമ്മന്‍ ക്ഷേത്ര ദര്‍ശനത്തിനായി മണര്‍കാട് എത്തിയിരുന്നു. അവിടെ നിന്നും തിരികെ പോകുമ്പോള്‍ ചാണ്ടി ഉമ്മനെ ബൈക്കില്‍ പിന്തുടര്‍ന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവെെഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം.
തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍, കെപിപിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പൊലീസുമായി കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കി തിരികെ പോകുന്നതിനിടെ ഡിവെെഎഫ്ഐ പ്രവര്‍ത്തകര്‍ വീണ്ടും പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. അതിനിടെ കല്ലേറും ഉണ്ടായി.