തിരുവനനന്തപുരം: നവകേരള ജനസദസിനിടെ പരാതികൾ സമർപ്പിക്കാം. ഈ പരാതികൾ ഒരു മാസത്തിനകം തീർപ്പാക്കണമെന്നും സംസ്ഥാന തലത്തിൽ പരിഹരിക്കേണ്ട പരാതികളിൽ പരമാവധി 45 ദിവസം എടുക്കാമെന്നും ഉത്തരവിൽ പറയുന്നു. അപേക്ഷകർക്ക് നൽകേണ്ട ഇടക്കാല റിപ്പോർട്ടിലടക്കം വിശദമായ മാർഗ നിർദ്ദേശങ്ങളുമായിട്ടാണ് സർക്കാർ ഉത്തരവിറക്കിയത്.
നവംബർ 18 ന് തുടങ്ങി ഇടതടവില്ലാതെ ഡിസംബർ 24 വരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡല പര്യടനം നടത്തുന്നത്. പരാതികളും പ്രശ്നങ്ങളും പൊതു ജനങ്ങൾക്ക് അവതരിപ്പിക്കാൻ പ്രത്യേക സംവിധാനങ്ങളുണ്ടാകുമെന്നാണ് വാഗ്ദാനം.