കോതമംഗലം: കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വാഴ കൃഷി വെട്ടിനശിപ്പിച്ച സംഭവത്തില്‍ കര്‍ഷകനായ തോമസിന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരത്തുക കൈമാറി. കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ ആണ് തുക കൈമാറിയത്. കര്‍ഷകന് നഷ്ടപരിഹാരം നല്‍കാന്‍ വൈദ്യുത-കൃഷി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിൽ തീരുമാനം എടുത്തിരുന്നു.
വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ കൃഷിസ്ഥലത്തെ നാനൂറിലധികം വാഴകളാണ് കെഎസ്ഇബി ജീവനക്കാര്‍ വെട്ടി നശിപ്പിച്ചത്. ഓഗസ്റ്റ് നാലിനാണ് സംഭവം. 220 കെ വി വൈദ്യുതി ലൈനിന് താഴെയാണ് വാഴ നട്ടിരിക്കുന്നത് എന്ന കാരണം പറഞ്ഞാണ് കെഎസ്ഇബി വാഴകൾ വെട്ടിയത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.