ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ എബിവിപി സ്ഥാനാര്‍ത്ഥിയായി മുസ്ലീം വിദ്യാര്‍ത്ഥിനി മത്സരിക്കുന്നു. വിദ്യാര്‍ഥി യൂണിയൻ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലിം പെണ്‍കുട്ടിയെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.വിശാഖപട്ടണം സ്വദേശിയും രസതന്ത്രം ഗവേഷക വിദ്യാര്‍ഥിയുമായ ഷെയ്ക് ആയിഷയാണ് യൂണിവേഴ്സ്റ്റി ക്യാംപസില്‍ എബിവിപിയുടെ പ്രതിനിധിയായെത്തുന്നത്.
നവംബര്‍ ഒമ്ബതിനാണ് തെരഞ്ഞെടുപ്പ്. എബിവിപി ആദ്യമായാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലിം വിദ്യാര്‍ഥിനിയെ മത്സരിപ്പിക്കുന്നത്. മറ്റ് സ്ഥാനാര്‍ത്ഥികളുടെ പേരുകളും എബിവിപി പ്രഖ്യാപിച്ചു. സേവ ലാല്‍ വിദ്യാര്‍ഥി ദളുമായി സഖ്യത്തിലാണ് എബിവിപി മത്സരിക്കുന്നത്. ഒമ്ബത് അംഗ പാനലില്‍ മൂന്നും വനിതകളാണ്. അതേ സമയം എസ്എഫ്ഐ-എഎസ്എ-ടിഎസ്എഫ് സഖ്യത്തിനായി പിഎച്ച്ഡി വിദ്യാര്‍ത്ഥി മുഹമ്മദ് അതീഖ് അഹമ്മദാണ് മത്സരിക്കുക.