കോളേജ് വിദ്യാർത്ഥിക്ക് എബിവിപി പ്രവർത്തകരുടെ ക്രൂര മർദനം; വിവസ്ത്രനാക്കി മർദിച്ചുവെന്ന് പരാതി

Breaking Kerala

തിരുവനന്തപുരം: ധനുവച്ചപുരം എൻഎസ്എസ് കോളേജിൽ വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ ക്രൂരമായി മർദിച്ചെന്ന് പരാതി. നെയ്യാറ്റിൻകര സ്വദേശിയായ ഒന്നാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥി ബി ആർ നീരജിനാണ് മർദനമേറ്റത്. എബിവിപി നേതാവിനെ കാണാൻ നിർദേശിച്ചത് അവ​ഗണിച്ചതാണ് മർദനത്തിന് കാരണമായതെന്ന് വിദ്യാർഥി പറഞ്ഞു.

രണ്ടാം വർഷ വിദ്യാർഥികൾ സംഘം ചേർന്ന് മർ​ദിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. രണ്ടാം വർഷ വിദ്യാർഥികളുടെ നേതാവായ ആരോമലിനെ കണ്ടിട്ട് ക്ലാസിൽ കയറിയാൽ മതി എന്ന് വാട്സ്ആപ്പ് സന്ദേശം നീരജിന് ലഭിച്ചിരുന്നു. എന്നാൽ ഇത് അവ​ഗണിച്ച് നീരജ് കോളേജിൽ എത്തിയതാണ് സീനിയർ വിദ്യാർഥികളെ പ്രകോപിപ്പിച്ചത്. തുടർന്ന് മൈതാനത്ത് ഒരു ഭാ​ഗത്തേക്ക് നീരജിനെ മർദിക്കുകയായിരുന്നു. വിവസ്ത്രനാക്കുകയും ജനനേന്ദ്രിയത്തിൽ ചവിട്ടുകയും ചെയ്തിട്ടുണ്ട്.

സംഭവത്തിൽ രക്ഷിതാക്കൾ പാറശാല പൊലീസിൽ പരാതി നൽകി. ജാതിയധിക്ഷേപം നടത്തിയെന്നും പരിക്കുകൾ ഗുരുതരമാണെന്നും നീരജിന്റെ മാതാപിതാക്കൾ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *