കളക്ടറേറ്റിൽ ഡ്രൈ ഡേ സംഘടിപ്പിച്ചു

Local News

ആലപ്പുഴ സിവിൽ സ്റ്റേഷനിലെ വിവിധ സർക്കാർ ഓഫീസുകളിൽ ഡ്രൈ ഡേ ആചരിച്ചു. മാലിന്യം വലിച്ചെറിയൽ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സർക്കാർ ഓഫീസുകളിൽ ശനിയാഴ്ച ഡ്രൈഡേ ആചരിക്കുന്നതിന് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ജില്ല കളക്ടർ ഹരിത വി. കുമാർ നേതൃത്വം നൽകി.
സിവിൽ സ്റ്റേഷൻ പരിസരത്തെ കാട് വെട്ടി തെളിക്കൽ, മാലിന്യം നീക്കം ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് നടന്നത്. ഓഫീസ് പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ.രാവിലെ എട്ട് മണിക്ക് തന്നെ ജീവനക്കാരെത്തി പ്രവൃത്തികൾ ആരംഭിച്ചു. വിവിധ ഓഫീസുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ, പേപ്പറുകൾ, കുപ്പികൾ, ഉപയോഗശൂന്യമായ കമ്പ്യൂട്ടർ, ഇലക്ട്രോണിക് ഉപകരണങ്ങൾ, പഴയ ഫയലുകൾ തുടങ്ങിയവ പ്രത്യേകം തരം തിരിച്ചു. ശേഖരിച്ച മാലിന്യങ്ങൾ നിർമ്മാർജനം ചെയ്യുന്നതിനായി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ക്ലീൻ കേരള കമ്പനിയെ ഏൽപ്പിക്കും. എല്ലാ ശനിയാഴ്കളിലും ഇത്തരത്തിൽ ഡ്രൈ ഡേ ആചരിക്കും. എ.ഡി.എം.എസ്. സന്തോഷ് കുമാർ, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ, ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് കളക്ട്രേറ്റ് പരിസരം ശുചീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *