താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; ഉത്തരവ് പുറത്തിറക്കി കലക്ടർ

Breaking Kerala

കോഴിക്കോട്: താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. അവധി ദിനങ്ങളിൽ വൈകിട്ട് മൂന്നു മുതല്‍ രാത്രി ഒമ്പത് വരെ വലിയ വാഹനങ്ങള്‍ അനുവദിക്കില്ല. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരും.

കനത്ത ഗതാഗതകുരുക്കാണ് ഇക്കഴിഞ്ഞ ആഴ്ച്ച താമരശേരി ചുരത്തില്‍ അനുഭവപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ കുരുക്കില്‍പ്പെട്ട് മണിക്കൂറുകളോളമാണ് ബുദ്ധിമുട്ടിയത്. ഈ സാഹചര്യത്തിലാണ് വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *