ഏഴാമത് കോഫി ടീ ആൻഡ് ചോക്ലേറ്റ് ഫെസ്റ്റിവലിന്‌ ഖത്തറിൽ തുടക്കമായി

Global

ദോഹ, ഖത്തർ: കോഫി ടീ ആൻഡ് ചോക്കലേറ്റ് ഫെസ്റ്റിവലിൻ്റെ ഏഴാമത് എഡിഷന് ഖത്തറിൽ തുടക്കമായി. ഏപ്രിൽ 11 ന് ആരംഭിച്ച് ഏപ്രിൽ 20 വരെ മിന ജില്ലയിലെ പഴയ ദോഹ തുറമുഖത്താണ് ഫെസ്റ്റിവൽ നടക്കുന്നത്‌.

എട്ട് റെസ്റ്റോറൻ്റുകൾ ഉൾക്കൊള്ളുന്ന ഫുഡ് കോർട്ടിനൊപ്പം കോഫി, ചായ, ചോക്കലേറ്റ്, മധുരപലഹാരങ്ങൾ എന്നിവയ്ക്കായി സമർപ്പിച്ചിരിക്കുന്ന 40-ലധികം കിയോസ്കുകളും ഉൾപ്പെടുന്ന ഫെസ്റ്റിവലിന്റെ ഈദ് പതിപ്പ് 10 ദിവസത്തിലധികം നീണ്ടുനിൽക്കുമെന്ന് സിടിസി ജനറൽ മാനേജർ ജോർജ്ജ് പറഞ്ഞു.

ദിവസേനയുള്ള വിനോദ പ്രകടനങ്ങൾക്കായി ഒരു പ്രത്യേക വേദിയും കുട്ടികൾക്കു മാത്രമായുള്ള കാർണിവൽ ഏരിയയും ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണമാണ്. കുടുംബങ്ങളെയും കുട്ടികളെയും വ്യക്തികളെയും ഒരുപോലെ പരിപാലിക്കുന്ന രീതിയിലാണ് ഫെസ്റ്റിവൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് സൈമൺ വ്യക്തമാക്കി .

വൈകിട്ട് 4 മുതൽ 12 വരെയായിരിക്കും ഫെസ്റ്റിവലിന്റെ പ്രവർത്തന സമയം.പ്രവേശനം സൗജന്യമാണ്. പൊതുഗതാഗതത്തിലൂടെ വേദിയിലെത്താൻ, സന്ദർശകർക്ക് മെട്രോ ഗോൾഡ് ലൈൻ ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *