നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി

Kerala

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ബാംഗ്ലൂരിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം തിരിച്ചുവിളിച്ചു. വിമാനത്തിൽ ബോംബ് വെച്ചതായി അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്.

റൺവേയിൽ നിന്ന് തിരിച്ചുവിളിച്ച വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റിയാണ് പരിശോധന. യാത്രക്കാരെയും ലഗേജുമടക്കം പുറത്തെടുത്ത് ബോംബ് സ്ക്വോഡ് പരിശോധന നടത്തുകയുമാണ്. പ്രശ്നങ്ങളില്ലെന്നും ഉടൻ വിമാനം യാത്ര പുറപ്പെടുമെന്നും അധികൃതർ അറിയിച്ചു.

ഒരു ഇന്റർനാഷണൽ നമ്പറിൽ നിന്നാണ് സിഐഎസ്എഫിന്റെ കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം ലഭിച്ചത്. കഴിഞ്ഞ മാസവും രണ്ട് തവണ ഇത്തരത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണിയുണ്ടായിരുന്നു. തുടർന്ന് പരിശോധന നടക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *