വൃത്തി 2023; മെഡിക്കല്‍ കോളജ് മേഖലയിലെ ശുചീകരണം ഒക്ടോബര്‍ ഒന്നിന്

Local News

ഏറ്റുമാനൂര്‍: സമ്പൂര്‍ണ്ണ മാലിന്യമുക്ത നിയോജകമണ്ഡലമായി ഏറ്റുമാനൂരിനെ പ്രഖ്യാപിക്കാനുള്ള പദ്ധതിയായ വൃത്തി- 2023 ന്റെ ഭാഗമായി മെഡിക്കല്‍ കോളജ് ആശുപത്രിയും പരിസര പ്രദേശങ്ങളുടെയും ശുചീകരണം ഒക്ടോബര്‍ ഒന്നിന് നടക്കും. ഉദ്ഘാടനം രാവിലെ ഒന്‍പതിന് മന്ത്രി വി. എന്‍. വാസവൻ നിര്‍വ്വഹിക്കും. ജനകീയപങ്കാളിത്തതോടെ കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണമാലിന്യമുക്ത നിയോജകമണ്ഡലം എന്ന പദവിയിലേക്ക് എത്തിക്കാനുള്ള നടപടികളാണ് മണ്ഡലത്തില്‍ നടന്നുവരുന്നതെന്ന് മന്ത്രിയുടെ ഓഫീസിൽ നടന്ന പത്ര സമ്മേളനത്തിൽ അദേഹം പറഞ്ഞു.

മെഡിക്കല്‍ കോളജിലെയും കുട്ടികളുടെ ആശുപത്രികളിലെയും ഡോക്ടര്‍മാര്‍, നഴ്സുമാര്‍ മറ്റ് ജീവനക്കാര്‍, വിദ്യാര്‍സ്ഥികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തുക. . ഇതിന്റെ ആലോചനാ യോഗം കഴിഞ്ഞ ദിവസം ഓണ്‍ലൈനായി നടന്നിരുന്നു. എല്ലാവരും പങ്കാളികളാവണമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം’ എന്ന സന്ദേശം ഉള്‍ക്കൊണ്ടും ഇവ എല്ലാവരിലുമെത്തിച്ചും വൃത്തി കാമ്പയിന്‍ മുന്നോട്ടു കൊണ്ടുപോകണമെന്ന്മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തില്‍ ആ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അഭിമാനകരമായ ഇടപെടലാണന്നും മന്ത്രി പറഞ്ഞു.
വൃത്തി കോർഡിനേറ്റർ എ.കെ.ആലിച്ചനും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *