കാസർഗോഡ്: സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ജമാഅത്ത് അങ്കണത്തില്‍ തമ്മിലടി. വിദ്യാനഗര്‍ എരുതും കടവ് ജമാഅത്ത് അങ്കണത്തിലായിരുന്നു സംഭവം. നേതാക്കള്‍ തമ്മില്‍ അധികാര തര്‍ക്കം നില നില്‍ക്കുന്ന ജമാഅത്തിലാണ് സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തുന്നതിനിടെ തമ്മിലടി ഉണ്ടായത്. മദ്രസാ വിദ്യാര്‍ഥികളും അധ്യാപകരും നോക്കി നില്‍ക്കെയാണ് ജമാഅത്ത് നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായത്.
നാല് മാസമായി പള്ളി കമ്മിറ്റിയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇരുകൂട്ടരും ഒരുമിച്ച് ദേശീയ പതാക ഉയര്‍ത്തണമെന്ന തീരുമാനത്തിലാണ് പള്ളിയില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടത്തിയത്. എന്നാല്‍ ഇരുവിഭാഗവും ഒരുമിച്ച് പതാക ഉയര്‍ത്താന്‍ ശ്രമിച്ചതാണ് പിടിവലിയില്‍ സമാപിച്ചത്. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.