ചാമ്പ്യൻസ് ബോട്ട് ലീഗിനിടെ സംഘർഷം; ഒമ്പത് പേർക്ക് പരിക്ക്

Breaking Kerala

അലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിനിടെ സംഘർഷം. ഒൻപത് തുഴച്ചിലുകാർക്ക് പരിക്കേറ്റു. കരുവാറ്റയിൽ നടന്ന എട്ടാം മത്സരത്തിനിടെയാണ് സംഘർഷം നടന്നത്. ജലോത്സവത്തിനിടെ തുഴച്ചിലുകാരും ചില പ്രദേശവാസികളും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണം.

പള്ളാത്തുരുത്തി ബോട്ട് ക്ലബിലെ തുഴച്ചിലുകാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ഒമ്പത് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *