ബെംഗളൂരു: മുന്‍ വടകര എംഎല്‍എ സി കെ നാണുവിനെ ജെഡിഎസില്‍ നിന്ന് പുറത്താക്കിയെന്ന് ദേശീയ അദ്ധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ. നേരത്തെ സി കെ നാണു സമാന്തര ജെഡിഎസ് ദേശീയ കണ്വെന്ഷന് വിളിച്ചുചേര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.
അതേ സമയം പാര്‍ട്ടി എന്ത് നടപടി എടുത്താലും കണ്‍വെന്‍ഷനുമായി മുന്നോട്ടുപോകുമെന്ന് സി കെ നാണു പ്രതികരിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല. പാര്‍ട്ടി താല്പര്യങ്ങള്ക്ക് വിരുദ്ധമായി ആര് പ്രവര്‍ത്തിച്ചാലും ഒപ്പം നില്ക്കാന് കഴിയില്ലെന്നും സി കെ നാണു പറഞ്ഞു.