കുമരകം പുതിയകാവ് ദേവീക്ഷേത്രം : ഉപദേശക സമിതിയെ തിരഞ്ഞെടുത്തു

Local News

കുമരകം : കുമരകം പുതിയകാവ് ദേവീക്ഷേത്രത്തിലെ ക്ഷേത്ര ഉപദേശക സമിതിയെ തിരഞ്ഞെടുത്തു. 13 അംഗങ്ങൾ അടങ്ങുന്നതാണ് ഉപദേശക സമിതി.
ദേവസ്വം ജൂനിയർ സൂപ്രണ്ട് ജ്യോതിലക്ഷ്മിയുടെ നിയന്ത്രണത്തിൽ സബ് ഗ്രൂപ്പ് ഓഫീസർ നവ്യാശ്രീ , ഹെഡ് ക്ലർക്ക് ബിന്ദു എന്നിവർ തിരഞ്ഞെടുപ്പ് നടത്തി.

രാജൻ പിള്ള തെക്കേടത്ത് പറമ്പിൽ ( പ്രസിഡൻ്റ് ) , അജിത്ത് ഞാറക്കാല ( വൈസ് . പ്രസിഡൻ്റ്) , റെജിമോൻ വെങ്ങാലി ( സെക്രട്ടറി ) എന്നിവർ ഭാരവാഹികളായും , അഭിലാഷ് നക്കര, എസ് .ഡി റാം , ടി.ഡി ബിനീഷ് , കെ ആർ രാജീവ് , ഋഷി ആർ മേനോൻ , ഗൗരി നന്ദനൻ കെ.ആർ അരുൺ കെ എ, ജിത്തു കെ ഷാജി, പ്രശോഭ് ടി പി , അനിൽ സി കെ എന്നിവർ കമ്മറ്റി അംഗങ്ങളുമായാണ് പുതിയ ഉപദേശ സമിതി നിലവിൽ വന്നത്.
2024 ഏപ്രിൽ മൂന്നിന് മീനഭരണി മഹോത്സവത്തിന് കൊടിയേറ്റ് നടക്കും. ക്ഷേത്ര ആചാരങ്ങൾക്ക് പ്രാധാന്യമുള്ള പുതിയകാവിൽ മാർച്ച് 12 മുതൽ തീയാട്ട് ആരംഭിക്കും. ദേവസ്വം , ദേശതീയാട്ട് എന്നിവയോടെ ഏപ്രിൽ രണ്ടിന് തീയാട്ടിന് സമാപനമാവും. ഏപ്രിൽ ഒമ്പതാം തീയതി അശ്വതി വിളക്കിനെ തുടർന്ന് പത്താം തീയതി മഹോത്സവത്തിന് കൊടിയിറങ്ങും.
താലപ്പൊലി , തീയാട്ട്, ഉത്സവബലി , ദീവാരാധന , എണ്ണ സമർപ്പണം എന്നിവ നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്ര ഉപദേശ സമിതിയുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ : 94468 44793 (സെക്രട്ടറി)

Leave a Reply

Your email address will not be published. Required fields are marked *