“Written & Directed by God” ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ പുറത്തിറക്കി

Cinema

സൈജു കുറുപ്പ് അവതരിപ്പിക്കുന്ന നെട്ടൂരാൻ ഫിലിംസ് ന്റെ ബാനറിൽ സനൂബ് കെ യൂസഫ് നിർമിച്ചു നവാഗതനായ ഫെബി ജോർജ് സംവിധാനം ചെയ്യുന്ന “Written & Directed by God” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ദുൽഖർ സൽമാൻ റീലീസ് ചെയ്തു. ദുൽഖറിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. കാഴ്ചയിൽ വളരെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്ററാണിത്. ഗോഡിന്റെ വേഷത്തിലിരിക്കുന്ന സണ്ണിയും തൊഴുകൈകളോടെ നിൽക്കുന്ന സൈജുവും… ചിത്രത്തെക്കുറിച്ച് ആകാംക്ഷ ജനിപ്പിക്കുന്നു. ഫാൻറ്റസി മൂഡിൽ ഒരുങ്ങുന്ന ചിത്രം ഒരു ഫാമിലി കോമഡി ജോണറിലാണ് പ്രേക്ഷകരിലേക്ക് എത്തുക

സൈജു കുറുപ്പ്, സണ്ണി വെയ്ൻ, അപർണ ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇവർക്കൊപ്പം ബിബിൻ ജോർജ്, അഭിഷേക് രവീന്ദ്രൻ , വൈശാഖ് വിജയൻ, ചെമ്പിൽ അശോകൻ, നീന കുറുപ്പ്, മണികണ്ഠൻ പട്ടാമ്പി, ജോളി ചിറയത്ത്, ബാബു ജോസ്, ഓസ്റ്റിൻ ഡാൻ, ദിനേശ് പ്രഭാകർ, ബാലാജി ശർമ്മ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

ഷാൻ റഹ്മാൻ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ
തിരക്കഥ ജോമോൻ ജോൺ, ലിന്റോ ദേവസ്യ, റോഷൻ എന്നിവരുടേതാണ്.
കോ പ്രൊഡ്യൂസർ തോമസ് ജോസ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിബി ജോർജ് C.R.E. ഷാൻ റഹ്മാന്റെ പാട്ടുകൾക്ക് വരികൾ എഴുതിയത് ഇഖ്ബാൽ കുറ്റിപ്പുറം, ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്. എഡിറ്റർ അഭിഷേക് ജി എ. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. മേക്കപ്പ് മനോജ് കിരൺ രാജ്. ലൈൻ പ്രൊഡ്യൂസേഴ്സ് രാഹുൽ മോഹൻ, റിയാസ് റഹീം. സൗണ്ട് ഡിസൈൻ ജൂബിൻ എ ബി. കോസ്റ്റ്യൂം സമീറ സനീഷ് . ആർട്ട് ജിതിൻ ബാബു. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് റിയാസ് ബഷീർ, ഗ്രഷ് പി ജി. അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ഇത്തിപ്പാറ, പ്രോജക്ട് ഡിസൈനർ ജുനൈദ് വയനാട്, ഡി ഐ സപ്ത റെക്കോർഡ്സ്, കളറിസ്റ് ഷണ്മുഖ പാണ്ഡ്യൻ ടൈറ്റിൽ ഡിസൈൻ ഫെബിൻ ഷാഹുൽ. സ്റ്റിൽസ് ഋഷി ലാൽ ഉണ്ണികൃഷ്ണൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിസൈൻസ് മാ മി ജോ.ഷൂട്ടിംഗ് പൂർത്തിയായ ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ എത്തും.

Leave a Reply

Your email address will not be published. Required fields are marked *