പെരുംതുരുത്ത് -കല്ലറ (വൈക്കം) ഗ്രാമപഞ്ചായത്തിന്റെയും, പെരുംതുരുത്തിൽ പ്രവർത്തിക്കുന്ന ഗവണ്മെന്റ് ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ യജ്ഞമായ സഞ്ചലനയുടെ ഭാഗമായി കാൽമുട്ട് രോഗ ,നട്ടെല്ല് രോഗ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണക്ലാസ്സും സംഘടിപ്പിച്ചു.
പെരുംതുരുത്ത് എസ്. കെ. വി.ഗവണ്മെന്റ് യു. പി സ്കൂളിൽ നടന്ന ക്യാമ്പ് ബഹു. കല്ലറ (വൈക്കം) ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. അമ്പിളി മനോജ് ഉത്ഘാടനം നിർവഹിച്ചു. പ്രഭാത് ലൈബ്രറി ആൻഡ് ആർട്സ് ക്ലബ് സെക്രട്ടറി സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ആയുർവേദ ഡോക്ടർ രാമകൃഷ്ണൻ ബോധവൽക്കരണ സെമിനാറിനും,മെഡിക്കൽ ക്യാമ്പിനും നേതൃത്വം നൽകി.