തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ സിമന്റ് ലോറി പാഞ്ഞുകയറി അഞ്ചു പേര്‍ മരിച്ചു. ഒരു സ്ത്രീയടക്കമുള്ള ശബരിമല തീര്‍ത്ഥാടകരാണ് മരിച്ചത്. ഇവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. 19 പേര്‍ക്ക് പരിക്കേറ്റു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവര്‍ ചികിത്സയിലാണ്. തിരുവള്ളൂര്‍ സ്വദേശികളാണ് മരിച്ചവരെന്നാണ് നിഗമനം. മൂന്നു വാഹനങ്ങളിലായി ആയിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്.
പുതുക്കോട്ടയില്‍ സിമന്റ് ലോറി പാഞ്ഞുകയറി അഞ്ചു പേര്‍ മരിച്ചു
