ക്രിസ്മസ് ട്രീകൾ സർക്കാർ നൽകും,ട്രീ വിതരത്തിന് തെയ്യാറായി കൃഷി വകുപ്പ്

Uncategorized

ക്രിസ്മസ് ആഘോഷമാക്കാന്‍ ഇനി സര്‍ക്കാരിന്റെ വക ക്രിസ്മസ് ട്രീകളെത്തും. കൃഷിവകുപ്പിന്റെ ഫാമുകളില്‍ വളര്‍ത്തിയ 4,866 ക്രിസ്മസ് ട്രീ തൈകളാണ് വിതരണത്തിനെത്തുന്നത്. പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കി പ്രകൃതിദത്തമായ ക്രിസ്മസ് ട്രീകള്‍ ഉപയോഗിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതിയ്ക്ക് തുടക്കമിട്ടത്.

മൂന്ന് ഇനങ്ങളിലുള്ള ക്രിസ്മസ് ട്രീകളാണ് കൃഷിവകുപ്പ് വിതരണം ചെയ്യുന്നത്. തൂജ, ഗോള്‍ഡന്‍ സൈപ്രസ്, അരക്കേറിയ എന്നീ ഇനങ്ങളില്‍പ്പെട്ട ചെടികളാണ് വളര്‍ത്തിയതെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. മണ്‍ചട്ടിയിലും ഗ്രോബാഗിലും ലഭ്യമാക്കും. നാല് കൊല്ലം വരെ ചട്ടിയില്‍ വളര്‍ത്തിയാല്‍ പിന്നീട് വീട്ടുമുറ്റത്ത് വളര്‍ത്താം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ 31 സര്‍ക്കാര്‍ ഫാമുകളിലായാണ് 4,866 ക്രിസ്മസ് ട്രീകളാണ് തയ്യാറാക്കിയിട്ടുള്ളത്. രണ്ട് മുതല്‍ മൂന്ന് അടിവരെ ഉയരമുള്ളവയാണ് ചെടികള്‍.

200 മുതല്‍ 400 രൂപവരെയാണ് തൈകളുടെ വില. നവംബര്‍ അവസാനത്തോടെയാണ് വില്‍പ്പന ആരംഭിക്കുക. ഓണ്‍ലൈന്‍ വഴിയും തൈകള്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *