യുദ്ധത്തിന്റെ അര്‍ത്ഥശൂന്യതയില്‍ യേശു ജനിച്ച മണ്ണില്‍ തന്നെ യേശുവിന്റെ സമാധാന സന്ദേശം മുങ്ങുകയാണ്: ക്രിസ്മസ് സന്ദേശവുമായി മാര്‍പ്പാപ്പ

Breaking Global

റോം: തന്റെ ക്രിസ്മസ് സന്ദേശത്തില്‍ പലസ്തീനിലെ ഇസ്രേയല്‍ അധിനിവേശത്തെ കുറിച്ച് പരമാര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ഒത്തുചേര്‍ന്ന ആയിരങ്ങള്‍ പങ്കെടുത്ത സായാഹ്ന കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.
”യുദ്ധത്തിന്റെ അര്‍ത്ഥശൂന്യതയില്‍ യേശു ജനിച്ച മണ്ണില്‍ തന്നെ യേശുവിന്റെ സമാധാന സന്ദേശം മുങ്ങുകയാണ്.”മാര്‍പാപ്പ പറഞ്ഞു- ‘ഇന്ന് രാത്രി നമ്മുടെ ഹൃദയങ്ങള്‍ ബെത്ലഹേമിലാണ്.
അവിടെ യുദ്ധത്തിന്റെ വ്യര്‍ത്ഥമായ യുക്തിയാല്‍, ആയുധങ്ങളുടെ ഏറ്റുമുട്ടലിലൂടെ സമാധാനത്തിന്റെ രാജകുമാരന്‍ ഒരിക്കല്‍ കൂടി തിരസ്‌കരിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോപ്പ് പദവി ലഭിച്ച ശേഷമുള്ള മാര്‍പ്പാപ്പയുടെ പതിനൊന്നാം സന്ദേശമാണിത്.
ഗാസയില്‍ യുദ്ധം കടുപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സേനയെ അയക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.
ഈജിപ്തിന്റെ നേതൃത്വത്തില്‍ കെയ്‌റോയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴായിരുന്നു നെതന്യാഹുവിന്റെ പ്രഖ്യാപനം. ഇതിന് പിന്നാലെയാംണ് യുദ്ധത്തിന്റെ വ്യര്‍ത്ഥമായ യുക്തിയെ കുറിച്ച് മാര്‍പ്പാപ്പ സംസാരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *