ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം

Kerala

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. സിങ്കുകണ്ടത്ത് വീടിനുനേരെയാണ് ആന ആക്രമണം നടത്തിയത്. കൂനംമാക്കൽ മനോജ് മാത്യുവിൻ്റെ വീട് ഇടിച്ചു തകർക്കാൻ ശ്രമിച്ച ആന വീട് ആക്രമിക്കുന്ന സിസി ടി വി ദൃശ്യങ്ങൾ ലഭിച്ചു. രാവിലെ 4 മണിയ്ക്കായിരുന്നു ആക്രമണം. വീടിൻ്റെ മുൻവശത്തെത്തിയ ആന കൊമ്പുപയോഗിച്ച് ഭിത്തിയിൽ കുത്തി. വീടിൻ്റെ ഭിത്തിയിൽ വിള്ളൽ വീണു. മുറിക്കുള്ളിലെ സീലിങ്ങ് പൂർണ്ണമായും തകർന്നു. കഴിഞ്ഞയാഴ്ചയും ആന ഇവിടെയെത്തി നാശം വിതച്ചിരുന്നു. ആനയെ തുരത്തുവാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *