വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ സെപ്റ്റംബര്‍ 24ന് എത്തുമെന്ന് തുറമുഖവകുപ്പ് മന്ത്രി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.കപ്പലെത്തുക ചൈനയില്‍ നിന്നാകുമെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിൻ്റെ മാസാന്ത്യ പ്രവര്‍ത്തനാവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. പാറക്ഷാമം പരിഹരിക്കാൻ നടപടി എടുത്തു.
രണ്ട് പുതിയ ക്വറികളില്‍ നിന്ന് പാറ എത്തിക്കുമെന്നും ഏറ്റവും ഉറപ്പുള്ള സംവിധാനങ്ങള്‍ ആണ് ഇതിനായി ഉണ്ടാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. 2024 മേയില്‍ എല്ലാ ഫേസും കമ്മീഷൻ ചെയ്യുമെന്നും മന്ത്രി ഉറപ്പ് നല്‍കി.