ശിശുദിന റാലി നടത്തി വൈക്കം

Kerala

പള്ളിപ്രത്ത്ശ്ശേരി സെൻ്റ് ലൂയിസ് UP സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.ഇതിൻ്റെ ഭാഗമായി സ്പെഷ്യൽ അസംബ്ലി ,റാലി ,കലാപരിപാടികൾ ,മധുര പലഹാരവിതരണം എന്നിവ സംഘടിപ്പിച്ചു .ആഘോഷപരിപാടികൾ സ്കൂൾ മാനേജർ റവ.ഫാ. ബെർക്ക്മാൻസ് കൊടയ്ക്കൽ ഉദ്ഘാടനം ചെയ്തു, P T A പ്രസിഡൻ്റ് ശ്രീ K ഉദയകുമാർ അധ്യക്ഷതവഹിച്ചു.ഹെഡ്മാസ്റ്റർ ബൈജുമോൻജോസഫ് ശിശുദിനസന്ദേശം നൽകി. സീനിയർ അസിസ്റ്റൻറ് ശ്രീമതി സ്റ്റെല്ലജോസഫ് ,സിസ്റ്റർ സ്മിത പൗലോസ് ,ശ്രീമതി ജിസ് M ജോസഫ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സമ്മേളനത്തെ തുടർന്ന് വർണ്ണ ശബളമായ റാലിയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *