കുട്ടി ഡ്രൈവര്‍മാരുടെ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്

Breaking Kerala

തിരുവനന്തപുരം: കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കുന്നവർ അറിയേണ്ട കാര്യങ്ങൾ പങ്കുവെച്ച് കേരള പോലീസ്.18 വയസ്സിൽ താഴെയുള്ള കുട്ടികൾ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നത് വർധിക്കുന്നതായി പോലീസ് പറയുന്നു. കുട്ടികൾ ഇരുചക്രവാഹനങ്ങളുമായി റോഡിൽ അപകടത്തിൽപ്പെടുമ്പോഴാണ് പലപ്പോഴും രക്ഷിതാക്കൾ ഈ വിവരം അറിയുന്നതെന്ന് പോലീസ് പറയുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ ഗതാഗത നിയമലംഘനം നടത്തുകയോ ചെയ്താല്‍ കുട്ടിയുടെ രക്ഷിതാവിനോ/ വാഹന ഉടമയ്‌ക്കോ മോട്ടോര്‍ വാഹനനിയമപ്രകാരം 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവും ലഭിക്കും.
കൂടാതെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കുകയും ചെയ്യും.
കുട്ടി ഡ്രൈവര്‍മാരുടെ അപകടകരമായ യാത്രകള്‍, നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ രക്ഷിതാക്കള്‍ക്കും വാഹന ഉടമകള്‍ക്കുമെതിരെയാണ് നടപടി സ്വീകരിക്കുന്നത്.
കുട്ടികള്‍ വാഹനം ഓടിച്ച്‌ അപകടം സംഭവിച്ചാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ പോലും ലഭിക്കില്ല.
വാഹനം ഓടിച്ച കുട്ടിക്ക് ഏഴ് വര്‍ഷം കഴിഞ്ഞ ശേഷമെ ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളു.
കുട്ടികള്‍ വാഹനം ഓടിക്കുന്നത് കണ്ടാല്‍ 9747001099 എന്ന വാട്‌സ് ആപ്പ് നമ്ബറില്‍ ചിത്രം/വീഡിയോ, സ്ഥലം, സമയം എന്നിവ സഹിതം അറിയിക്കണമെന്ന് പൊലീസ് പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *