കൂടെ നിന്നവർക്കു നന്ദി പറഞ്ഞ് അബിഗേലിന്റെ മാതാവ്

Kerala

കൊല്ലം: ആറു വയസുകാരിയെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് കേരളം. കുഞ്ഞിനെ ഇപ്പോൾ എആർ ക്യാമ്പിൽ എത്തിയ അച്ഛന് കൈമാറിയിട്ടുണ്ട്. മകളെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും കുഞ്ഞിൻ്റെ അമ്മ സിജി നന്ദി പറഞ്ഞു. സന്തോഷത്താൽ സജി മാധ്യമങ്ങൾക്ക് മുമ്പിൽ കരഞ്ഞപ്പോൾ ഒപ്പം നിന്നവരെയും അത് കണ്ണീരിലാഴ്ത്തി. ‘എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ’ എന്നായിരുന്നു അബിഗേലിന്റെ സഹോദരൻ ജോനാഥൻ മാധ്യമങ്ങളോട് പറഞ്ഞത്. കുഞ്ഞിനെ കണ്ടെത്താൻ സഹായിച്ച മാധ്യമങ്ങൾക്കും രാഷ്ട്രീയപ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും മതാധികാരികൾക്കും കേരളത്തിലുള്ള എല്ലാ ജനങ്ങൾക്കും കണ്ണീരോടെയാണ് സിജി നന്ദി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *