ഗുവാഹത്തി: അസമില്‍ ശൈശവ വിവാഹങ്ങള്‍ തടയുന്നതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട നടപടി ആരംഭിച്ച് സര്‍ക്കാര്‍.ഇതിന് പിന്നാലെ ചൊവ്വാഴ്ച 800ലധികം പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചു. ഈ വര്‍ഷമാദ്യം നടന്ന ആദ്യഘട്ട നടപടിയില്‍ സംസ്ഥാനത്തുടനീളം ആയിരത്തിലധികം പേര്‍ അറസ്റ്റിലായിരുന്നു.
‘ശൈശവ വിവാഹത്തിനെതിരെയുള്ള കടുത്ത നടപടിയുടെ ഭാഗമായി, പുലര്‍ച്ചെ ആരംഭിച്ച പ്രത്യേക ഓപ്പറേഷനില്‍ 800ലധികം പേരെ അസം പോലീസ് അറസ്റ്റ് ചെയ്തു’ ഹിമന്ത ബിശ്വ ശര്‍മ്മ എക്സ് പോസ്റ്റിലൂടെ പറഞ്ഞു.നടപടി പുരോഗമിക്കുന്നതിനാല്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.