ആറു വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനിൽ നിന്ന് ചാടി മരിച്ചു

Breaking Kerala

ശാസ്താംകോട്ട: ആറു വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനിൽ നിന്ന് ചാടി മരിച്ചു. മാവേലിക്കര പുന്നമൂട്ടിൽ ആറ് വയസുകാരിയായ മകൾ നക്ഷത്രയെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ് ശ്രീമഹേഷാണ് ട്രെയിനിൽ നിന്നും ചാടി മരിച്ചത്.
ആലപ്പുഴ കോടതിയിലെ വിചാരണ കഴിഞ്ഞ് തിരികെ കൊണ്ടുപോകുമ്പോൾ ശാസ്താംകോട്ടക്ക് സമീപത്ത് വച്ചാണ് മെമു ട്രയിനിൽ നിന്നു ചാടി മരിച്ചത്.
കഴിഞ്ഞ ജൂൺ 7 നാണ് രാത്രിയാണ് മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെ (6) മഴു ഉപയോഗിച്ചു അച്ഛൻ ശ്രീമഹേഷ് കൊലപ്പെടുത്തിയത്.
മകളെ വെട്ടിക്കൊലപ്പെടുത്തിയശേഷം പ്രതി സ്വന്തം അമ്മയെയും വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു.
കേസിൽ അറസ്റ്റിലായി റിമാൻഡിലായതിനുപിന്നാലെ മാവേലിക്കര സബ് ജയിലിൽവച്ച് പ്രതി കഴുത്തു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *