അഞ്ചു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: യുവാവ് അറസ്റ്റില്‍

Kerala

ഗാന്ധിനഗര്‍ : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും പട്ടാപ്പകല്‍ അഞ്ചു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.അതിരമ്ബുഴ, തെള്ളകം ഭാഗത്ത് വാഴകാല വീട്ടില്‍ ( ഏറ്റുമാനൂര്‍ എം.എച്ച്‌.സി കോളനിയില്‍ വാടകക്ക് താമസം) എ.വി. അഷറഫ് (42) എന്നയാളെയാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ ഇന്നലെ രാവിലെ 11 മണിയോടെ ഭര്‍ത്താവിന് പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞുവന്നിരുന്ന മെഡിക്കല്‍ കോളേജിെൻറ വരാന്തയില്‍ ഇരുന്ന വീട്ടമ്മയുടെ കൈയില്‍ നിന്നും വീട്ടമ്മ അല്‍പം മയങ്ങിയ സമയം കുട്ടിയെ എടുത്തുകൊണ്ട് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു.

കുഞ്ഞിെൻറ കരച്ചില്‍ കേട്ട് മാതാവ് ബഹളം വെച്ചതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇയാളെ തടഞ്ഞുവെച്ച്‌, പൊലീസില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസ് സ്ഥലത്തെത്തി.ഇയാളെ അറസ്റ്റ് ചെയ്തു. ഗാന്ധിനഗര്‍ സ്റ്റേഷൻ എസ്.എച്ച്‌. ഓ കെ. ഷിജി, എസ്.ഐ എം.എച്ച്‌. അനുരാജ്, ജയൻ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *