സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച കുഞ്ഞിന് നീതി ലഭിക്കാൻ നിയമ പോരാട്ടവുമായി മാതാപിതാക്കൾ

Kerala

കോട്ടയം: സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച കുഞ്ഞിന് നീതി ലഭിക്കാൻ നിയമ പോരാട്ടവുമായി മാതാപിതാക്കൾ. മണിമല കുറുപ്പൻ പറമ്പിൽ ജിറ്റോ ടോമി ജോസഫ്- ബിനിറ്റ ദമ്പതികളുടെ മകൾ ജിയന്ന ആൻ ജിറ്റോ കഴിഞ്ഞ ദിവസമാണ് സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്. ബംഗളൂരു ചെലക്കരയിലെ ഡൽഹി പ്രീ സ്കൂളിൽ നിന്നാണ് ജിയന്ന വീണത്.

കുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. കുട്ടി കളിച്ചുകൊണ്ടിരിക്കുമ്പോൾ വീണു എന്നായിരുന്നു ആദ്യം മാതാപിതാക്കളെ അറിയിച്ചിരുന്നത്. എന്നാൽ പോലീസും ഡോക്ടർമാരുമാണ് 22 അടിയോളം ഉയരത്തിൽ നിന്നാണ് കുട്ടി വീണതെന്ന് വ്യക്തമാക്കിയത്. സ്കൂളിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും മറ്റ തെളിവുകളും മാറ്റിയെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. കുട്ടി വീണതിനെ തുടർന്നുണ്ടായ രക്തക്കറകൾ ഉൾപ്പെടെ തുടച്ചുമാറ്റി എന്നും മാതാപിതാക്കൾ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *