തിരുവനന്തപുരം: ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൊന്ന് കെട്ടിതൂക്കുകയും ചെയ്ത കേസിലെ പ്രതിയെ വെറുതെവിട്ട കോടതി വിധിക്കെതിരെ പ്രതിഷേധവുമായി മഹിള കോണ്‍ഗ്രസ്.ഡി.ജി.പി ഓഫീസിലേക്കാണ് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
വനിതാ പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ഇതേതുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.
കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും കേസിന്‍റെ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും മഹിള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.