ചിലിയിലെ ജനവാസമേഖലയിലുണ്ടായ കാട്ടുതീയിൽ 46 പേർ മരണപ്പെട്ടതായി റിപ്പോർട്ടുകൾ. ചിലിയിലെ വിന ഡെൽമാറിലെ ജനവാസ മേഖലയിലാണ് കാട്ടുതീ പടർന്നത്. കാട്ടുതീയിൽ ഇരുന്നൂറിലേറെ പേരെ കാണാതായിട്ടുണ്ട്. 43,000 ഹെക്ടറിലധികം സ്ഥലത്ത് തീപിടിച്ചെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്. 1,100 പേർക്ക് വീട് നഷ്ടമായതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന താപനിലയും ശക്തമായകാറ്റുമാണ് തീപടരാൻ കാരണമെന്നാണ് പ്രാഥമിക വിവരം, ഇത് രക്ഷാപ്രവർത്തനത്തിനും വെല്ലുവിളിയാവുന്നുണ്ട്.
ചിലിയിലെ ജനവാസമേഖലയിലുണ്ടായ കാട്ടുതീയിൽ 46 പേർ മരണപ്പെട്ടതായി റിപ്പോർട്ടുകൾ
