മുഖ്യമന്ത്രിക്ക് കാരവൻ സൗകര്യം ഒരുക്കണമെന്നു ക്രമസമാധാന ചുമതലയുള്ള എഡിജിപി

Breaking Kerala

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കാരവൻ സൗകര്യം ഒരുക്കണമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാർ. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘മുഖ്യമന്ത്രി എല്ലാ ദിവസവും ഒരിടത്തിരുന്നു ജോലി ചെയ്യുന്ന കാലം കഴിഞ്ഞു. മുഖ്യമന്ത്രിക്ക് സഞ്ചരിക്കുന്ന ഓഫിസാണ് വേണ്ടത്.
രണ്ടോ, മൂന്നോ സ്റ്റാഫിന് കൂടി യാത്ര ചെയ്യാന്‍ കഴിയുന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം ഉള്ള കാരവന്‍ ആണ് മുഖ്യമന്ത്രിക്ക് ആവശ്യം’ . എന്നാണ് എഡിജിപിയുടെ വാക്കുകൾ. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും മുഖ്യമന്ത്രിക്കു കനത്ത സുരക്ഷയാണ് പൊലീസ് ഭാവിയിലും ഒരുക്കുകയെന്ന് ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കാരവന്‍ വാങ്ങുന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *