മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് നാല് മണിക്ക് മാധ്യമങ്ങളെ കാണും. ദില്ലി കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളിലാണ് വാര്‍ത്താ സമ്മേളനം നടക്കുക. കേന്ദ്ര അവഗണനക്കെതിരെ കേരളം നാളെ ദില്ലിയില്‍ നടത്താനിരിക്കുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് വാര്‍ത്താസമ്മേളനം. ദില്ലിയിലെ ജന്തര്‍ മന്തറിലാണ് നാളെ പ്രതിഷേധം നടക്കുക.