തിരുവനന്തപുരം: നവകേരള സദസില്‍ ജനങ്ങള്‍ നല്കിയ അപേക്ഷകളില്‍ പലതും തള്ളിയെങ്കിലും മദ്യവുമായി ബന്ധപ്പെട്ട പരാതിക്ക് അതിവേഗം തീര്‍പ്പ് കല്‍പ്പിച്ച് പിണറായി സര്‍ക്കാര്‍. അത്തരത്തിലൊരു കേസായിരുന്നു പാലക്കാട് സ്വദേശി ഷിബുവിന്റേത് ഷിബു നല്കിയ പരാതിയില്‍ സര്‍ക്കാര്‍ നടപടി കൈക്കൊണ്ടത് അതിവേഗമാണ്. മദ്യം വാങ്ങാനുള്ള കഷ്ടപ്പാടുകള്‍ ചൂണ്ടിക്കാട്ടിയ ഷിബു, ഇതിന് എത്രയും വേഗം ഒരു പരിഹാരമുണ്ടാക്കണമെന്നായിരുന്നു പരാതിയില്‍ ചൂണ്ടിക്കാണിച്ചത്.നവകേരള സദസില്‍ ഷിബു നല്കിയ അപേക്ഷയില്‍ ഉടനടി നടപടിയുമുണ്ടായി. കിലോമീറ്ററോളം സഞ്ചരിച്ച് നീണ്ട വരിയില്‍ നിന്നാലും, മദ്യം കിട്ടാന്‍ സമയം എടുക്കുന്നു എന്നുള്ളതായിരുന്നു ഷിബുവിന്റെ പ്രധാന പരാതി. മാത്രമല്ല മദ്യം വാങ്ങാന്‍ നില്‍ക്കുന്നവര്‍ക്ക് സ്ഥലപരിമിതി ഒരു പ്രശ്നമാണെന്നും ഇതു പരിഹരിക്കണമെന്നും ഷിബു ആവശ്യപ്പെട്ടിരുന്നു. നീണ്ട വരി ഒഴിവാക്കാന്‍ നടപടി വേണമെന്നും പാലക്കാട് എലപ്പുള്ളി സ്വദേശിയായ ഷിബു തന്റെ ആവശ്യങ്ങളില്‍ ചൂണ്ടിക്കാണിച്ചിരുന്നു.