മുഖ്യമന്ത്രിയുടെ ഗൺമാന്മാർക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Kerala

നവകേരള സദസ്സ് ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ലാത്തി കൊണ്ട് അടിച്ച മുഖ്യമന്ത്രിയുടെ ഗൺമാന്മാർക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എത്രയോ ദിവസം മുൻപ് ഇവർക്കെതിരെ കേസെടുക്കണമെന്ന കോടതി ഉത്തരവ് വന്നിട്ടുണ്ട്. കോടതിയെ തിരിഞ്ഞുനോക്കാതെ ഇവർ മുഖ്യമന്ത്രിയുടെ കൂടെ നടന്ന് വിലസുകയാണ്. കോടതിയെ വെല്ലുവിളിക്കുകയാണ് ഗൺമാന്മാർ, ഒരു കാരണവശാലും ഇവരെ വെറുതെ വിടില്ലെന്നും നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ് ഗൺമാന്മാരെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *