തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ എസ്കോര്‍ട്ട് വാഹനത്തിന്‍റെ ടയര്‍ മാറാന്‍ 63,871 രൂപ അനുവദിച്ച് സര്‍ക്കാര്‍.
ടയര്‍ മാറാനായുള്ള ഇത്രയും അധികം തുക സംസ്ഥാന പൊലീസ് മേധാവിയുടെ സാമ്പത്തിക പരിധിക്ക് മുകളിലായതിനാല്‍ സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്.
KL.01.CV.6683 എന്ന നമ്പറിലുള്ള കിയ കാര്‍ണിവല്‍ വാഹനത്തിനാണ് നാല് ടയറുകള്‍ മാറാന്‍ 63,871 രൂപ അനുവദിച്ച് ഈ മാസം 7ന് ഉത്തരവിറങ്ങിയത്. 2022 ജൂണ്‍ മാസമാണ് ഇന്നോവ കാറുകള്‍ക്കു പുറമേ പുതിയ കിയ കാര്‍ണിവല്‍ വാഹനം കൂടി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെടുത്താന്‍ ഉത്തരവായത്.
ഇതിനായി 33 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചിലവാക്കിയത്.