കിഴക്കിൻ്റെ പാദുവ എന്നറിയപ്പെടുന്ന ചെട്ടിക്കാട് വി.അന്തോണീസിൻ്റെ തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധൻ്റെ 829-ാമത് ജന്മദിനതിരുനാളിനോടനുബന്ധിച്ച് 829-കിലോ തൂക്കവും 101 അടി നീളവുമുള്ള ഭീമൻ ജന്മദിന കേക്ക് പള്ളിമുറ്റത്ത് ഒരുക്കിയത് ജനങ്ങൾക്ക് കൗതുക കാഴ്ച്ചയായി ‘ ‘വിശുദ്ധ അന്തോണീസിൻ്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും അത്ഭുത പ്രവർത്തികളും വിശുദ്ധൻ്റെ തിരുസ്വരൂപവും ചെട്ടിക്കാട് തീർത്ഥാടന കേന്ദ്രത്തിലെ സവിശേഷതകളും അത്ഭുത കിണറ്റിലെ ദിവ്യദർശനവും ദേവാലയ മാതൃകയും കേക്കിൽ ചിത്രീകരിച്ചിരുന്നു ” ചോക്ലേറ്റ്,വാനില,സ്ട്രാബറി .പൈനാപ്പിൾ ,ബട്ടർ സ്കോച്ച്, ബ്ലൂബറി തുടങ്ങി എല്ലാ ഫ്ലേവറുകളും കേക്ക് നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്
വി. അന്തോണീസിൻ്റെ ഭക്തരാണ് വിശുദ്ധന് ജന്മദിനത്തിൽ ഈ അത്ഭുത കേക്ക് സമ്മാനമായി നൽകിയത് .ചാലക്കുടി ഓറഞ്ച് ബേക്കേഴ്സിലെ 20 പേർ ചേർന്ന് 3 ദിവസം കൊണ്ടാണ് കേക്ക് നിർമ്മാണം പൂർത്തീകരിച്ചത്. രാവിലെ 6:15 മുതൽ വൈകീട്ട് 6.30 വരെ തുടർച്ചയായി ദിവ്യബലി നൊവേന, ആരാധന എന്നിവ നടന്നു ‘
രാവിലെ 10-ന് പ്രസുദേന്തി വാഴ്ച്ചയും, തുടർന്ന് നടന്നദിവ്യബലിയിൽ പറവൂർ ഡോൺ ബോസ്കോ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ക്ലോഡിൻ ബിവേര മുഖ്യകാർമ്മികനായി. ഫാ ലാസർ സിൻ്റോതൈപറമ്പിൽവചനസന്ദേശം നൽകി ‘ ” വൈകീട്ട് 6.30-ന് നടന്ന ദിവ്യബലിയിൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ റൈറ്റ് റവ ഡോ ആൻ്റണി വാലുങ്കൽ മുഖ്യകാർമ്മികനായി. ‘ ‘ തുടർന്ന് 7.30-ന് അഭിവന്ദ്യ പിതാവ് കേക്ക് ആശീർവദിച്ചു ‘ ‘ ഈ സമയം വിശ്വാസികൾ കേക്കിന് ചുറ്റുമായി 829-തിരികൾതെളിയിക്കുകയും ,ഗായകസംഘവുംവിശ്വാസികളും ചേർന്ന് വിശുദ്ധന് ജന്മദിന ആശംസഗാനംആലപിച്ചു. തുടർന്ന് കേക്ക് മുറിച്ച് ജനങ്ങൾക്ക് വിതരണം ചെയ്തു. വിശുദ്ധഅന്തോണീസിൻ്റെ മൂന്ന് തിരുശേഷിപ്പുകളായ അഴുകാത്ത നാവ്, കൈയുടെ അസ്ഥി, സഭാവസ്ത്രത്തിൻ്റെ ഒരു ഭാഗം എന്നിവ സൂക്ഷിച്ചിരിക്കുന്ന ഏഷ്യയിലെ ഏക തീർത്ഥാടന കേന്ദ്രമായതിനാൽ വിശുദ്ധൻ്റെ ജന്മദിന തിരുനാളിൽ പങ്കുകൊള്ളുന്നതിനും തിരുശേഷിപ്പികൾ വണങ്ങുന്നതിനും, ജന്മദിന കേക്കിൻ്റെ മധുരം നുകരുന്നതിനുമായി നാനാജാതി മതസ്ഥരായ തീർത്ഥാടകരുടെ വൻതിരക്ക് അനുഭവപ്പെട്ടത്. റെക്ടർ.ഫാ.ഡോ ബെന്നി വാഴക്കൂട്ടത്തിൽ .ഫാ അജയ് ആൻ്റണി പുത്തൻ പറമ്പിൽ ,സിസ്റ്റർ ബിൻസി. ഫ്രാൻസിസ് കുറുപ്പശ്ശേരി ,ബീനൻ താണിപ്പിള്ളി, ജോഷി പടമാട്ടുമ്മൽ ,അലക്സ് പള്ളിയിൽഎന്നിവർ നേതൃത്വം നൽകി