ചേർത്തല തിരുനല്ലൂർ ശ്രീ ഗോവിന്ദപുരം ക്ഷേത്രത്തിൽ തിരുവുത്സവം ഫെബ്രുവരി നാല് മുതൽ

Kerala

ചേർത്തല: ചേർത്തല തിരുനല്ലൂർ ശ്രീ ഗോവിന്ദപുരം ക്ഷേത്രത്തിലെ തിരുവുത്സവം ഫെബ്രുവരി നാല് മുതൽ 9 വരെ നടക്കും. നാലിന് വൈകുന്നേരം ദീപാരാധനയ്ക്കുശേഷം തൃക്കൊടിയേറ്റ് നടക്കും. അന്നേദിവസം രാത്രി ഏഴരയ്ക്ക് ആത്മീയ പ്രഭാഷണവും തുടർന്ന് തിരുവാതിരയും അരങ്ങേറും. 5 ന് വൈകുന്നേരം ദീപാരാധനക്ക് ശേഷം തിരുവാതിര ഉണ്ടാകും. 6ന് ദീപാരാധനയ്ക്കുശേഷം രാത്രിയിൽ ഓട്ടൻതുള്ളലും തുടർന്ന് തിരുവാതിരയും ഉണ്ടാകും. 7ന് ദീപാരാധനയ്ക്കുശേഷം നൃത്തോത്സവവും വലിയവിളക്ക് മഹോത്സവവും നടക്കും. പിന്നീട് പഞ്ചാരിമേളവും കൊട്ടിപ്പാടി സേവയും ഉണ്ടാകും. 9ന് വൈകുന്നേരം ഉത്സവത്തിന്റെ കൊടിയിറക്കം ചടങ്ങ്. തുടർന്ന് കരനാഥന്റെ ആറാട്ട് വിളക്ക്. അതിനു പിന്നാലെ സ്പെഷ്യൽ പാണ്ടിമേളം തകർക്കും.. ഉത്സവവുമായി ബന്ധപ്പെട്ട് വിപുലമായ സജ്ജീകരണങ്ങളും ഏകോപനങ്ങളും ആണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *