ചേർത്തല: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ ഫിഷറീസ് ഡിപ്പാർട്മെന്റ് പദ്ധതിയായ ജനകിയ മത്സ്യ കൃഷി മത്സ്യ കുഞ്ഞുങ്ങളെ വിതരണ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുധീഷ് നിർവഹിച്ചു. 300 ഓളം കർഷകർക്കാണ് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എൻ കെ മോഹൻദാസ്, കെ കെ ഷിജി, നൈസി ബെന്നി തുടങ്ങിയവർ സംസാരിച്ചു. ഫിഷറീസ് പ്രമോട്ടർ രാഖി, കോർഡിനേറ്റർ നീതു തുടങ്ങിയവർ പങ്കെടുത്തു.
മത്സ്യ കുഞ്ഞുങ്ങളുടെ വിതരണോത്ഘാടനം നടന്നു
