ചെന്നൈ: ചെന്നൈയിലെ രാജ്ഭവനില്‍ പെട്രോള്‍ ബോംബ് ആക്രമണം.സംഭവത്തില്‍ പോലീസ് കേസെടുത്തു. ഐപിസി സെക്ഷന്‍ 436, 353, 506(ii), എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ട് ആക്ട് 3, ടിഎന്‍പിപിഡിഎല്‍ ആക്ട് 4 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അറസ്റ്റിലായ ഒരാള്‍ ബുധനാഴ്ച ഗവര്‍ണറുടെ വസതിയുടെ പ്രധാന ഗേറ്റിന് നേരെ ‘പെട്രോള്‍ ബോംബ്’ എന്ന് വിളിക്കുന്ന മൊളോടോവ് കോക്ടെയ്ല്‍ എറിയുകയായിരുന്നു.
ഗവര്‍ണറുടെ ഡെപ്യൂട്ടി സെക്രട്ടറി ടി സെങ്കോട്ടയ്യന്‍ ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. എന്നാല്‍, പോലീസ് കൃത്യസമയത്ത് നടപടിയെടുത്തില്ലെന്നും ഗുരുതരമായ സംഭവത്തെ നിസ്സാര കുറ്റമായി കാണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.