ചെന്നൈ: ചെന്നൈ പ്രളയത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി നടന്മാരും സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷമാണ് പ്രഖ്യാപിച്ചത്. ഇരുവരുടെയും ഫാന്‍സ് ക്ലബ്ബുകള്‍ വഴിയാണ് ധനസഹായം എത്തുക. മിഗ്‌ജോം ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈ വെള്ളക്കെട്ടിലായതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് താരങ്ങളുടെ ഇടപെടല്‍.
ട്രേഡ് അനലിസ്റ്റായ മനോബാലയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. പ്രളയബാധിത ജില്ലകളായ ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പട്ട്, തിരുവള്ളൂര്‍ എന്നിവിടങ്ങളിലാണ് സൂര്യയുടെയും കാര്‍ത്തിയുടെയും സഹായമെത്തുക. പ്രാരംഭ തുകയാണ് 10 ലക്ഷം. താരങ്ങളുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ നന്ദി അറിയിച്ചു.
ചെന്നൈ പ്രളയത്തിൽ കൈത്താങ്ങ്; സൂര്യയും കാർത്തിയും10 ലക്ഷം നൽകും
