ചെന്നൈയില്‍ വെള്ളപ്പൊക്കത്തില്‍ എണ്ണമാലിന്യം ജലത്തില്‍ കലര്‍ന്നതായി കണ്ടെത്തി

Breaking

ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈയില്‍ ആയിരക്കണക്കിന് ലിറ്റര്‍ എണ്ണമാലിന്യം ജലത്തില്‍ കലര്‍ന്നതായി കണ്ടെത്തി.ചെന്നൈയിലെ എന്നൂര്‍ പ്രദേശത്ത് വെള്ളപ്പൊക്കത്തില്‍ എണ്ണ പാളികള്‍ പൊങ്ങിക്കിടക്കുന്ന വീഡിയോ വൈറലായിരുന്നു. ഈ പ്രദേശം നിരവധി എണ്ണ ശുദ്ധീകരണശാലകളും പെട്രോകെമിക്കല്‍ വ്യവസായങ്ങളും ഉള്ള സ്ഥലമാണ്.നിലവില്‍ എണ്ണ വിസര്‍ജ്ജനത്തിന്റെ ഉത്ഭവം കണ്ടെത്തിയിട്ടില്ല.പ്രദേശത്തെ നിര്‍ണായക ജലപാതയായ ബക്കിംഗ്ഹാം കനാലിലേക്ക് ക്രൂഡ് ഓയില്‍ ഒഴുകിയെത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഇത് എന്നൂര്‍അഴിമുഖത്തും കടലിലും മത്സ്യ സമ്ബത്തിനെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.. വടക്കൻ ചെന്നൈയിലെ 3 നീര്‍ത്തടങ്ങളിലൂടെ ഒഴുകിയെത്തിയ പ്രളയജലം എന്നൂര്‍ അഴിമുഖത്തിലൂടെ കടലില്‍ കലരുകയായിരുന്നു. ഇങ്ങനെ അധികമായി ഒഴുകിയെത്തിയ ജലം വലിച്ചെടുക്കാൻ കഴിയാതെ അഴിമുഖം നിശ്ചലമായി. തുടര്‍ന്ന് ജലം ഈ നീര്‍ച്ചാലുകളില്‍ കൂടി പുറകോട്ട് സഞ്ചരിച്ചു. ഇതോടെ ആയിരക്കണക്കിന് വീടുകളും വ്യവസായശാലകളും വെള്ളത്തിനടിയിലായി.

Leave a Reply

Your email address will not be published. Required fields are marked *