കനത്ത മഴയില്‍ വീടുകള്‍ വെള്ളത്തില്‍: തെരുവുകള്‍ മുങ്ങി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Breaking

ചെന്നൈ: കനത്ത മഴയില്‍ തമിഴ്നാട്ടില്‍ വ്യാപക നാശനഷ്ടം. ഇന്ത്യന്‍ വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ തെക്കന്‍ തമിഴ്നാടിന്റെ ചില ഭാഗങ്ങളില്‍ ഒറ്റപ്പെട്ടുപോയ നിരവധി പേരെ രക്ഷപ്പെടുത്തി. മധുരയിലും തൂത്തുക്കുടിയിലും വെള്ളപ്പൊക്കത്തില്‍ വലയുന്നവര്‍ക്ക് ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥര്‍ ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളും വിതരണം ചെയ്തു.
തുടര്‍ച്ചയായി പെയ്യുന്ന മഴയുടെ പശ്ചാത്തലത്തില്‍ തമിഴ്നാടിന് സാധ്യമായ എല്ലാ സഹായവും കേന്ദ്രം നല്‍കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ ഓഫീസ് ഉറപ്പ് നല്‍കി. തമിഴ്നാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ഐഎഎഫ് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ തമിഴ്നാടിന് സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ഭരണകൂടവും ഏറ്റെടുത്തിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പ്രസ്താവനയില്‍ പറയുന്നു. തൂത്തുക്കുടി ജില്ലയിലെ കുറുകാട്ടൂരിലെ വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് മൂന്ന് യാത്രക്കാരുമായി കുടുങ്ങിയ ഒരു കാര്‍ ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *