രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ചെന്നൈ വിമാനത്താവളത്തില്‍ എട്ടുകിലോയിലേറെ സ്വര്‍ണം പിടിച്ചു. ക്വലാലംപുര്‍, കുവൈത്ത് എന്നിവിടങ്ങളില്‍നിന്ന് എത്തിയ യാത്രക്കാരില്‍നിന്ന് 4.55 കോടി രൂപ വിലമതിക്കുന്ന 8.42 കിലോ സ്വര്‍ണമാണ് പിടിച്ചത്.ക്വലാലംപുരില്‍നിന്നെത്തിയ എയര്‍ ഏഷ്യ വിമാനത്തിലെ യാത്രക്കാരനില്‍നിന്ന് 3.49 കിലോ സ്വര്‍ണമാണ് കണ്ടെടുത്തത്. എയര്‍ അറേബ്യ വിമാനത്തില്‍ കുവൈത്തില്‍നിന്നെത്തിയ ആളില്‍നിന്ന് 4.93 കിലോ സ്വര്‍ണവും പിടിച്ചു. ഈ വര്‍ഷം ഇതുവരെ ചെന്നൈ വിമാനത്താവളത്തിലൂടെ കടത്താൻശ്രമിച്ച 200 കിലോ സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്.
ചെന്നൈ വിമാനത്താവളത്തില്‍ എട്ടുകിലോയിലേറെ സ്വര്‍ണം പിടിച്ചെടുത്തു
