എൽഡിഎഫിനൊപ്പം നിന്നിട്ടുള്ളതാണ് ചേലക്കരയുടെ ചരിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസരംഗത്ത് ഇന്ത്യ രാജ്യത്തെ തന്നെ നമ്പർ 1 സംസ്ഥാനമായി കേരളം മാറി. നടക്കില്ല എന്നു പറഞ്ഞ പല പദ്ധതികളും എൽഡിഎഫ് സർക്കാർ സംസ്ഥാനത്ത് യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. എൽഡിഎഫ് നടത്തിയതുപോലെയുള്ള വികസന പ്രവർത്തനങ്ങൾ ചെയ്യാൻ യുഡിഎഫിന് കഴിഞ്ഞിട്ടില്ലെന്നും ഇനിയും കഴിയുകയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചേലക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പഴയന്നൂരിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
എൽഡിഎഫിനൊപ്പം നിന്നിട്ടുള്ളതാണ് ചേലക്കരയുടെ ചരിത്രം; മുഖ്യമന്ത്രി പിണറായി വിജയൻ
