ചാണ്ടി ഉമ്മൻ നാമനിർദേശ പത്രിക സമർപ്പിച്ചു

Breaking Kerala

കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നാമനിർദേശ പത്രിക സമർപ്പിച്ചു. പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലാണ് ചാണ്ടി ഉമ്മൻ പത്രിക സമർപ്പിച്ചത്. മുതിർന്ന കോൺഗ്രസ് നേതാക്കളും ചാണ്ടി ഉമ്മനൊപ്പം ഉണ്ടായിരുന്നു.

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർഥിച്ച്, മാതാവ് മറിയാമ്മ ഉമ്മൻ്റെ അനുഗ്രഹം വാങ്ങി ശേഷമാണ് ചാണ്ടി ഉമ്മൻ നിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയായിരുന്നപ്പോൾ കല്ലെറിഞ്ഞ കേസിലെ പ്രതി സിഒടി നസീറിൻ്റെ അമ്മയാണ് ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള പണം നൽകിയത്.അതേസമയം, ബിജെപി സ്ഥാനാർഥി ലിജിൻ ലാലും ഇന്ന് പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കും. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *