ബെംഗളൂരു: ചന്ദ്രയാൻ 3 ന്റെ ലാന്‍ഡര്‍ മൊഡ്യൂളിന്റെ ആദ്യ ഡീ ബൂസ്റ്റിങ് വിജയകരമായി പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടാംഘട്ട ഡീബൂസ്റ്റിങ് നടക്കും. ലാൻഡർ മൊഡ്യൂളിലെ എഞ്ചിൻ പ്രവർത്തിപ്പിച്ചാണ് ഡീബൂസ്റ്റിങ് നടത്തിയത്. ലാന്‍ഡറിന്റെ വേഗത കുറച്ച്, പുതിയ ഭ്രമണപഥത്തിലെത്തിക്കാൻ സാധിച്ചു. 113 കിലോമീറ്റര്‍, 157 കിലോമീറ്റര്‍ പരിധിയുള്ള ഭ്രമണപഥത്തിലാണ് ലാന്‍ഡന്‍ മൊഡ്യൂള്‍ ഇപ്പോള്‍ സഞ്ചാരം.
ഞായറാഴ്ച പുലര്‍ച്ചെ നടക്കുന്ന രണ്ടാം ഘട്ട ഡീബൂസ്റ്റിങ്ങിലൂടെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിന് കുറച്ചുകൂടി അടുത്തേക്ക് എത്തും. കഴിഞ്ഞ ദിവസം പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട ലാന്‍ഡര്‍ മൊഡ്യൂള്‍ 153 കിലോമീറ്റര്‍, 163 കിലോമീറ്റര്‍ പരിധികളുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ഡീബൂസ്റ്റിങ് നടത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് രണ്ടാം ഘട്ട ഡീബൂസ്റ്റിങ് നടത്തുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.