അച്ചു ഉമ്മന്റെ സ്ഥാനാർത്ഥിത്വം; പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

Breaking Kerala

ഡൽഹി: അച്ചു ഉമ്മന്റെ ലോക്‌സഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകളോട് പ്രതികരിച്ച് ചാണ്ടി ഉമ്മൻ എം എൽ എ. ചാണ്ടി ഉമ്മൻ്റെ സ്ഥാനാർഥിത്വം മാധ്യമങ്ങൾ ഉണ്ടാക്കുന്ന അനാവശ്യ ചർച്ചയാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഇതുസംബന്ധിച്ച മറുപടി യുഡിഎഫ് കൺവീനർ നേരത്തേ നൽകിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. നിയമസഭാംഗമായ ശേഷം ആദ്യമായി ഡൽഹിയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

അച്ചു ഉമ്മന്റെ സ്ഥാനാർത്ഥിത്വ ചർച്ചയിൽ കോൺ​ഗ്രസിലെ മുതിർന്ന നേതാക്കളും അവരുടെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ വ്യക്തി എന്ന നിലയിൽ മിടുമിടുക്കി എന്നായിരുന്നു കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ അച്ചു സ്ഥാനാർത്ഥിയാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി. സ്ഥാനാർത്ഥിത്വത്തെ കുറിച്ച് തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ അച്ചു ഉമ്മൻ മത്സരിക്കുമോയെന്ന ചോദ്യത്തോട്, ഇപ്പോള്‍ പ്രവചിക്കാനില്ലെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ മറുപടി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *