വൈക്കം: മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച കണക്കുകൾ പുറത്തുവിടണമെന്ന് അക്കരപ്പാടം വാർഡു കോൺഗ്രസ് കമ്മറ്റിയും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും സംയുക്താഭിമുഖ്യത്തിൽ ഗവ.യു.പി.സ്കൂളിൽ സംഘടിപ്പിച്ച സൗജന്യ നേത്ര ചികിത്സ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ചാണ്ടി ഉമ്മൻ എം എൽ എ സർക്കാരിനോട് ആവശ്യപ്പെട്ടു.
കോൺഗ്രസ് വാർഡു പ്രസിഡന്റ് ശിവപ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ക്യാമ്പിന് ആശംസകൾ അർപ്പിച്ച് ജോസ് പി റ്റി , ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പി.ഡി.ഉണ്ണി, കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം മോഹൻ ഡി ബാബു, അക്കരപ്പാടം ശശി, വി.ബിൻസ്, എം.കെ.ഷിബു, അബ്ദുൾ സലാം റാവുത്തർ, പി.വി പ്രസാദ്, പി.പി. സിബിച്ചൻ ,ജയ് ജോൺ പേരയിൽ , കെ.പി. ശിവജി , ആദർശ് രഞ്ചൻ ,ശ്രീജ മനോഹരൻ ,പാർവ്വതി ശിവപ്രസാദ്, ഷാരോ ദാസ് , ലീല അക്കരപ്പാടം, സുധാകരൻ, രഞ്ജിത്ത് എം.ആർ, രാമദാസ്, വിഷ്ണു, ജോസ് ജോസഫ് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ഡി.ജോർജ്ജ്, രാജശ്രീ, കെ.എസ് സജ്ജീവ്, മിനി തങ്കച്ചൻ , രാധാമണി എന്നിവരും പ്രസംഗിച്ചു. നാനൂറിലധികം സാധാരണക്കാർ പങ്കെടുത്ത ക്യാമ്പ് ഒരു വിജയമായിരുന്നു എന്ന് അംഗമാലി ആശുപത്രിയുടെ ക്യാമ്പ് കോർഡിനേറ്റർ അഭിപ്രായപ്പെട്ടു