ചാലക്കുടിയില്‍ വാഹനാപകടങ്ങളില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Breaking Kerala

തൃശൂര്‍: ചാലക്കുടിയില്‍ വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ട് മരണം. ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് മടങ്ങിയ കാടുക്കുറ്റി സ്വദേശി മെല്‍വി(33)നാണ് മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടെ ചാലക്കുടി കാടുക്കുറ്റിയിലാണ് അപകടം. ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു മെല്‍വിന്‍.
ചാലക്കുടി മേലൂരില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാടശേഖരത്തിലേക്ക് വീണ യുവാവ് മരിച്ചു. ചാലക്കുടി വി.ആര്‍. പുരം ഉറുമ്പന്‍കുന്ന് സ്വദേശി ബിനു(23)വാണ് മരിച്ചത്. പുഷ്പഗിരി പിണ്ടാണ്ടി നായ്‌മേലി തോടിന് സമീപമാണ് അപകടമുണ്ടായത്. കുന്നപ്പിള്ളിയില്‍ സുഹൃത്തിന്റെ വീട്ടില്‍ ഉത്സവം കഴിഞ്ഞ് തിരിച്ച വീട്ടിലേക്ക് പോകവെയാണ് അപകടം. രാവിലെ ആറരയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *